"നമുക്ക് വേണം കളിത്തട്ട്"
കാരണം അതൊരു പ്രദേശത്തിന്റെ ആത്മാവാണ്. സാമൂഹ്യവും, പ്രാദേശികവുമായ അനേകം കഥകൾ :—പൊരുത്തക്കേടിന്റെ, പോരായ്മകളുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, അനീതീയുടെ, നീതിയുടെ, സാംസ്ക്കാരിക സംരംഭങ്ങളുടെ, ഒത്തുതീർപ്പുകളുടെ അതിലുപരി ജാതിമത വ്യവസ്ഥകളുടെ തൊട്ടുതീണ്ടലുകളിൽ നിന്നും മതേതരത്തിന്റെ ഊഷ്മളമായ ഇഴകൾ കൂട്ടിയിണക്കാനും ആ കളിത്തട്ടിന്റെ ഇരുപ്പിടങ്ങൾ ആറ്റുവാശേ്ശരിയിലെ യുവജനതയെ പ്രത്യേകിച്ച് ബഹുമാന്യരായിരുന്ന കാരണവന്മാരെ ഒരു കാലഘട്ടത്തിൽ പ്രേരിപ്പിച്ചിരുന്നു എന്നത് അവിതർക്കിതമായൊരു വസ്തുത തന്നെ.
ആററുവാശ്ശേരിയിലൂടെ കടന്നു പോയ അനേകായിരം വഴിയാത്രക്കാരുടെ മനസ്സിന്റെയും, ശരീരത്തിന്റെയും ക്ഷീണമകറ്റാൻ "ആത്മാവ്" (ആലും+മാവും)തൊടുകുറിയായുളളഈ കളിത്തട്ടും അതിന്റെ രക്ഷകരായുളള അവകാശികളും, കാരണവന്മാരും പാള കുന്പിളുകളിൽ കോരിക്കൊടുത്ത "മോരും വെളളവും", "മാങ്ങ അച്ചാറും" രുചിയറിഞ്ഞ് കഴിച്ചവരാണ്. ആ തണുത്ത മനസ്സുകളുടെ ആശീർവാദം കൊണ്ടുകൂടിയാകാം കഴിഞ്ഞു പോയ സുവർണ്ണ കാലത്തെ ഒാർമ്മിച്ചു കൊണ്ട് ഇന്നും കളിത്തട്ട് നിലനിന്നു പോരുന്നത്. നീണ്ടു നിവർന്നു കിടന്നിരുന്ന നെല്പാടങ്ങളുടെ ചക്രവർത്തിയായിരുന്നു കളിത്തട്ട്. കുട്ടികൾ വേനൽക്കാല അവധി ദിനങ്ങൾ ആഘോഷമാക്കിയിരുന്ന ആസ്ഥാനമായിരുന്നു ഇത്. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ മേഞ്ഞിരുന്ന കന്നുകാലികൾക്ക് വെളളം കൊടുത്തിരുന്നൊരു 'കല്ത്തൊട്ടി' ഉണ്ടായിരുന്നു. ആറ്റുവാശ്ശേരി കാളചന്തയിൽ വില്പനക്ക് കൊണ്ടുവന്നിരുന്ന കന്നുകാലികൾക്കും ഇതൊരനുഗ്രഹമായിരുന്നു.
കളിത്തട്ടിനോടു ചേർന്നും, റോഡിനപ്പുറവും കുളങ്ങൾ കുഴിച്ചിരുന്നു. മാവിലെ പച്ചമാങ്ങ പൊട്ടിച്ച് ആർത്തിയോട് തിന്നാൻ മത്സരമായിരുന്നു അന്നൊക്കെ. രാവിലെ തന്നെ കന്നുകാലികളെ കളിത്തട്ടിനടുത്ത് വിട്ടു കഴിഞ്ഞാൽ പിന്നെ ചീട്ടുകളി, കുട്ടിയും കോലും കളി തുടങ്ങിയ കലാപരിപാടികൾ തുടങ്ങുകയായി. കളിത്തട്ടിലെ ചീട്ടുകളി അക്കാലത്ത് പ്രസിദ്ധമായിരുന്നു. ഇരുപത്തെട്ട്, കീച്ചുകളി(flash) മുതലായവ എടുത്തു പറയേണ്ടതു തന്നെ. ടീമഗംഗങ്ങൾ - വലുപ്പ ചെറുപ്പ, ജാതിമത ചിന്തകളില്ലാതെ എല്ലാവർക്കും സ്ഥാനമുണ്ടായിരുന്നു(1964-65കാലങ്ങളിലെ സാമൂഹ്യ സാഹചര്യം അങ്ങിനെയായിരുന്നു.) — കാരണം കളിക്കാരുടെ എണ്ണം തികയണമല്ലോ!. മാങ്ങ പൊട്ടച്ചെടുക്കുന്നതിന് കളിത്തട്ടിന്റെ കാര്യസ്ഥന്മാരിൽ നിന്ന് വഴക്ക് കിട്ടാറുണ്ടായിരുന്നു എല്ലാവർക്കും. പച്ചമാങ്ങയും, ഉപ്പും, കരിക്കത്തു വീട്ടുകാരുടെ കുളത്തിലെ വെളളവും, അങ്ങിനെ ലഘു ഭക്ഷണം സമൃദ്ധമായിരുന്നു. കൂടാതെ മണ്ണു പുരയിടത്തിലും, തോട്ടത്തിലും അതിക്രമങ്ങൾ കാണിക്കുന്നതിലും ചിലർ സന്തോഷം കണ്ടിരുന്നു.
വർഷം തോറും നടത്താറുണ്ടായിരുന്ന കാലി ചന്ത എത്ര ആവേശത്തോടു കൂടിയായിരുന്നു ആറ്റുവാശേ്ശരിയിലെ ആബാലവൃദ്ധം ജനങ്ങളും സ്വീകരിച്ചിരുന്നതെന്ന് പറയാതെ വയ്യ. പലവിധ ഉല്പന്നങ്ങളുടെ വില്പനയും, കാലിചന്തയോടെപ്പം നടന്നിരുന്നു. കാപ്പികടകൾ, മധുര പലഹാരങ്ങൾ എന്നു വേണ്ടാ, എല്ലാവിധ സാധന സാമഗ്രികളും സുലഭമായി ഉണ്ടായിരുന്നു. അന്നത്തെ കാരണവന്മാരുടെ ചൊല്ലും, നിയന്ത്റണങ്ങളും (ഒാരോരുത്തരുടേയു പേരുകൾ എടുത്തു പറയുന്നില്ല). കാലി ചന്തയുടെ നടത്തിപ്പിനു വേണ്ടി എല്ലാവരുടേയും അകമഴിഞ്ഞുളള സഹകരണം ഒരിക്കലും വിസ്മരിക്കാൻ കഴിയാത്തതാണ്.
ആറ്റുവാശ്ശേരിക്കാരന്റ സ്വകാര്യ അഹങ്കാരമാണ് കുതിരകെട്ടിയെടുപ്പ്. മീനഭരണി ഉത്സവത്തിന് ഒത്തുകൂടുന്ന ആയിരങ്ങൾ പ്രത്യേകമായി കാണാനാഗ്രഹിക്കുന്ന ഒരു കാഴ്ചയാണ് ആറ്റുവാശ്ശേരിക്കാരുടെ കുതിരയും,കുതിരയെടുപ്പും. ഇന്നും ഗംഭീരമായി ഇത് കൊണ്ടാടാൻ യുവതലമുറ കാണിക്കുന്ന വ്യഗ്രത, താല്പര്യം, അഭിനന്ദനീയം തന്നെ.
കാളചന്ത , കുതിര കെട്ട്, മീനഭരണി ഉത്സവം , മണ്ണടി ഉത്സവം ഇവയെല്ലാം ആറ്റുവാശ്ശേരി "കളിത്തട്ടിന്റെ" കൈയ്യൊപ്പോടു കൂടിയതായിരുന്നു എന്ന് ആധികാരികമായി ഒാരോരുത്തർക്കും, , അഭിമാനത്തോടുകൂടി ഒാർക്കാനും പുതിയ തലമുറക്ക് അറിവിലേക്കായി പകർന്നു കൊടുക്കാനും "പ്രതീകാത്മകമായി" ഈ കളിത്തട്ടിനെ കാലത്തിന്റെ കണ്ണിയായി സംരക്ഷിക്കേണ്ട ചുമതല നമുക്കെല്ലാവർക്കും ഉണ്ടാകേണ്ടതാണെന്നും അതിനുവേണ്ടി കക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രിയ സോദരങ്ങൾ മുന്നിട്ടിറങ്ങുമെന്ന അതിയായ മോഹത്തോടെ, ആഗ്രഹത്തോടെ, അപേക്ഷയോടെ ——>
(കളിത്തട്ടിന്റെ പ്രാധാന്യം എടുത്തു പറയാൻ വേണ്ടി സാന്ദർഭികമായി മാത്രമാണ് കാളചന്ത,കുതിരകെട്ട്, മണ്ണടി ഉത്സവം ഇവ ചേർത്തത്. ഒാരോരുത്തരുടേയും പേരെടുത്ത് പറഞ്ഞാൽ കുറെ പേജുകൾ എഴുതേണ്ടി വരും.).
" ഒന്നോർക്കുക, വൈരാഗ്യ ബുദ്ധിയോടുകൂടിയ, അരക്ഷിതത്വ രാഷ്ട്രീയമാണ് " ആറ്റുവാശ്ശേരിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നിസ്സംശയം പറയാൻ കഴിയും" .വിദ്യാസന്പന്നരായ കഴിവുറ്റ ഒരുപറ്റം യുവതലമുറ ഇന്ന് ആറ്റുവാശ്ശേരിയ്ക്ക് ഉളളതായി ഞാൻ മനസ്സിലാക്കുന്നു. സ്വാർത്ഥ താല്പര്യങ്ങൾ വെടിഞ്ഞ് ആറ്റുവാശ്ശേരിയുടെ പുരോഗതിക്കായി ഒത്തൊരുമയോട് പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയുമാറാകട്ടെ എന്നാഗ്രഹിക്കുന്നു.ആറ്റുവാശ്ശേരിയുടെ ചരിത്രങ്ങൾ മുന്നോട്ടുളള പ്രയാണത്തിന് , സത്യസന്ധമായ പ്രവർത്തനങ്ങൾക്ക്, ഉൗടും, പാവും നൽകുമെന്നും, വിവേക ബുദ്ധിയോടെ പ്രബുദ്ധരായി മുന്നേറാൻ നിങ്ങൾക്ക് കഴിയുമെന്നും ഉറച്ച വിശ്വാസത്തോടെ
വിനയപൂർവ്വം
എ.പി. രാമകൃഷ്ണന്റെ ഒാർമ്മകൾക്ക് മുന്പിൽ നമ്രശിരസ്കനായി
രവി തട്ടത്തേൽ.

0 comments:
Post a Comment